Thursday, June 25, 2026
spot_imgspot_imgspot_img
HomeLatest Updatesവിനോദസഞ്ചാരത്തിനെത്തിയ യുവതി മിന്നലേറ്റ് മരിച്ചു : കൂടെയുണ്ടായിരുന്ന ഭർത്താവിനും ഫോറസ്റ്റ് വാച്ചർക്കും പരിക്ക്

വിനോദസഞ്ചാരത്തിനെത്തിയ യുവതി മിന്നലേറ്റ് മരിച്ചു : കൂടെയുണ്ടായിരുന്ന ഭർത്താവിനും ഫോറസ്റ്റ് വാച്ചർക്കും പരിക്ക്

കണ്ണൂർ : ഭർത്താവിനൊപ്പം വിനോദ സഞ്ചാരത്തിന് എത്തിയ യുവതി ഇടിമിന്നൽ ഏറ്റു മരിച്ചു. കണ്ണൂർ കാപ്പിമല മഞ്ഞപ്പുല്ലിൽ ആയിരുന്നു സംഭവം നടന്നത്.

പേരാവൂർ കോളയാട് സ്വദേശിനിയായ മഞ്ജു മാത്യു (32) വാണ് മരണപ്പെട്ടത്. പുളിങ്ങോം വില്ലേജ് ഓഫീസ് ജീവനക്കാരിയായിരുന്നു. ഞായറാഴ്ച വൈകിട്ട് ആയിരുന്നു അപകടം നടന്നത്. കൂടെയുണ്ടായിരുന്ന കാക്കയംചാൽ സ്വദേശി വാഴപ്പള്ളിയിൽ സോനു സെബാസ്റ്റ്യൻ, ഫോറസ്റ്റ് വാച്ചർ ആയിരുന്ന അരങ്ങം സ്വദേശി സതീശൻ എന്നിവർക്ക് ഇടിമിന്നലിന്റെ ആഘാതത്തിൽ പരിക്കേറ്റു .കരുവാഞ്ചലിൽ ഉള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ. മിനിലേറ്റത്തിനെ തുടർന്ന് അഞ്ജുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments