Monday, May 25, 2026
spot_imgspot_imgspot_img
HomeDistrict NewsErnakulamകോതമംഗലത്ത് കാട്ടാന ആക്രമണം; വനവിഭവ ശേഖരണത്തിനിടെ ഒരാൾ മരിച്ചു

കോതമംഗലത്ത് കാട്ടാന ആക്രമണം; വനവിഭവ ശേഖരണത്തിനിടെ ഒരാൾ മരിച്ചു

എറണാകുളം: കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. പൊങ്ങൻചുവട് ഉന്നതിയിലെ താമസക്കാരനായ പുഷ്പാകരൻ വെള്ളക്കയ്യനാണ് ദാരുണമായി കൊല്ലപ്പെട്ടത്. വനവിഭവങ്ങൾ ശേഖരിക്കുന്നതിനായി കാട്ടിൽ പ്രവേശിച്ചപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.

കാട്ടിനുള്ളിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പുഷ്പാകരനെ നാട്ടുകാരും വനപ്രവർത്തകരും ചേർന്ന് പുറത്തേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ തന്നെ മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മലഞ്ചരക്ക് ശേഖരിക്കുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്.വിവരം അറിഞ്ഞെത്തിയവർക്ക് പുഷ്പാകരൻ ഗുരുതരാവസ്ഥയിൽ ജീവനോടെ കിടക്കുന്നതാണ് ആദ്യം കണ്ടത്. ശരീരമാസകലം പരിക്കേറ്റ നിലയിലായിരുന്നുവെന്നും പുറത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നും നാട്ടുകാർ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments