Monday, May 25, 2026
spot_imgspot_imgspot_img
HomeHomeബിന്ദുകൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്, തട്ടി മാറ്റി ബിന്ദു കൃഷ്ണ

ബിന്ദുകൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്, തട്ടി മാറ്റി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: ആലിംഗനം ചെയ്യാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പിനെ തട്ടിമാറ്റി നിയുക്ത എംഎല്‍എ ബിന്ദു കൃഷ്ണ. ഇന്ദിരാഭവന് മുന്നില്‍ നിയുക്ത എംഎല്‍എമാരെ സ്വീകരിക്കാന്‍ നില്‍ക്കുകയായിരുന്നു ചെറിയാന്‍ ഫിലിപ്പ്. ബിന്ദു കൃഷ്ണ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ സ്വീകരിക്കുന്നതിനിടെ ആലിംഗനം ചെയ്യാന്‍ ചെറിയാന്‍ ഫിലിപ്പ് ശ്രമിക്കുകയായിരുന്നു.

ആദ്യ ശ്രമം എതിര്‍ത്തെങ്കിലും വീണ്ടും ആലിംഗനം ചെയ്യാന്‍ ശ്രമിച്ചു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

സ്ഥലത്തുണ്ടായിരുന്ന പാലോട് രവി അടക്കമുള്ള മറ്റ് നേതാക്കള്‍ക്ക് കൈ കൊടുത്താണ് ബിന്ദു കൃഷ്ണ കടന്നുപോയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചെറിയാന്‍ ഫിലിപ്പിനെതിരെ സോഷ്യൽ മീഡിയയിൽ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments