ചെന്നൈ : മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ യുവതിയുടെ പിതാവ് വീട്ടിൽക്കയറി വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം.
പ്രണയത്തിൽ നിന്നു പിന്മാറിയതിന്റെ വൈരാഗ്യത്തിൽ ആണ് അധ്യാപികയായിരുന്ന കാവ്യയെ തി കെ.അജിത് കുമാർ കൊലപ്പെടുത്തിയത്.
ജയിലിലായിരുന്ന അജിത് കുമാറിനു കഴിഞ്ഞ മാസമാണു ജാമ്യം ലഭിച്ചത്. ഇതറിഞ്ഞ, കാവ്യയുടെ പിതാവ് പുണ്യമൂർത്തി 3 ബന്ധുക്കളോടൊപ്പം അജിത്തിന്റെ വീട്ടിലെത്തിയാണ് ഉറക്കത്തിലായിരുന്ന ഇയാളെ വെട്ടിക്കൊന്നത്. പുണ്യമൂർത്തി അടക്കമുള്ള നാല് പേരും അമ്മൻപേട്ട പൊലീസിൽ കീഴടങ്ങി. ഇവരെ റിമാൻഡ് ചെയ്തു. ആലങ്കുടി ഗവ. പ്രൈമറി സ്കൂളിലെ താൽക്കാലിക അധ്യാപികയായിരുന്ന പി.കാവ്യ കഴിഞ്ഞ വർഷം നവംബറിലാണു കൊല്ലപ്പെട്ടത്.



