Thursday, April 23, 2026
spot_imgspot_imgspot_img
HomeHomeനടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്

നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്

ഹരിയാന: ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. താരം ഗാസിയാബാദിലെ രാജ്നഗർ എക്സ്റ്റൻഷനിലാണ് താമസിച്ചിരുന്നത്.

ചൊവ്വാഴ്ച രാത്രിയോടെ ദിവ്യാങ്കയുടെ ആരോഗ്യനില പെട്ടെന്ന് മോശമാകുകയായിരുന്നു. ഉടൻ തന്നെ കുടുംബാംഗങ്ങൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. അമ്പതിലധികം ഹരിയാൻവി ഗാനങ്ങളിൽ ദിവ്യാങ്ക അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ 1.3 മില്യൺ ഫോളോവേഴ്സുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments