Tuesday, April 14, 2026
spot_imgspot_imgspot_img
HomeHomeകേരളം വിധി എഴുതി; 78.27% പോളിങ് : ഇനി ആകാംക്ഷയുടെ നാളുകള്‍ : പ്രതീക്ഷയോടെ മുന്നണികൾ

കേരളം വിധി എഴുതി; 78.27% പോളിങ് : ഇനി ആകാംക്ഷയുടെ നാളുകള്‍ : പ്രതീക്ഷയോടെ മുന്നണികൾ

എസ്ഐആറിനും കനത്ത ചൂടിനും തളർത്താനാകാതെ കേരളം വിധിയെഴുതി. ഇനി മെയ് നാല് വരെ നീളുന്ന ആകാംക്ഷയുടെയും കണക്കുകൂട്ടലുകളുടെയും നാളുകള്‍.
നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് റെക്കോർഡ് പോളിങാണ് രേഖപ്പെടുത്തിയത്.

അവസാന കണക്ക്പുറത്തുവരുമ്പോൾ 78.27 ശതമാനം പേരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തിയത്. വാശിയേറിയ മത്സരങ്ങൾ നടന്ന കോഴിക്കോട്, പാലക്കാട് ജില്ലകളിൽ പോളിങ് 80 ശതമാനം കടന്നു.

1987 ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്ങാണ് 16-ാം കേരള നിയമസഭയിലേക്ക് നടന്നത്. ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തി കോഴിക്കോടും തൊട്ടു പിന്നാലെ പാലക്കാടും സമ്മതിദാന പ്രക്രിയയിൽ മുൻപന്തിയിലെത്തി. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments