തെലങ്കാന:ഗർഭിണിയായ ഭാര്യയെയും 2 പെണ്മക്കളെയും കൊലപ്പെടുത്തി യുവാവ്. മുഹമ്മദ് അസറുദ്ദീൻ എന്നയാളാണ് ഭാര്യ ഫർഹാത്, മക്കളായ ഉമേര (8), ആയിഷ (6) എന്നിവരെ കൊലപ്പെടുത്തിയത്. തെലങ്കാനയിലെ ഹനംകൊണ്ടയിൽ ആണ് സംഭവം. ഇവരെ നീന്തൽക്കുളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു.
മൂന്നാമതും പെൺകുഞ്ഞ് എന്നറിഞ്ഞതോടെയാണ് കൊടുംക്രൂരത. സംഭവത്തിൽ പ്രതിയായ മുഹമ്മദ് അസറുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു.
യുവതി ഗർഭഛിദ്രത്തിനു വിസമ്മതിച്ചതോടെയാണ് കൊല്ലാൻ തീരുമാനിച്ചത്. കാൽ വഴുതി മൂന്ന് പേരും വെള്ളത്തിൽ വീണു എന്നാണ് ആദ്യം പൊലീസിനോട് പറഞ്ഞത്.



