തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് പാർക്കിംഗ് ഗ്രൗണ്ടിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം.
കുഞ്ഞിന്റെ മൃതദേഹം പാർക്കിംഗ് ഗ്രൗണ്ടിൽ ഉപേക്ഷിച്ച നിലയിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അതേസമയം എങ്ങനെയാണ് മൃതദേഹം ഇവിടെ എത്തിയതെന്നതിൽ വ്യക്തതയില്ല. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റേതാണെന്നാണ് പ്രാഥമിക നിഗമനം. സുരക്ഷ ജീവനക്കാരാണ് ആദ്യം മൃതദേഹം കണ്ടത്. മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.



