Tuesday, April 14, 2026
spot_imgspot_imgspot_img
HomeLatest Updatesസർവ്വം സജി, ആവേശമുയർത്തി അഡ്വ. സെബാസ്റ്റ്യൻ എം. ജെ യുടെ തീക്കോയി മണ്ഡലത്തിലെ പര്യടനം

സർവ്വം സജി, ആവേശമുയർത്തി അഡ്വ. സെബാസ്റ്റ്യൻ എം. ജെ യുടെ തീക്കോയി മണ്ഡലത്തിലെ പര്യടനം

തീക്കോയി: കേരളത്തിന്റെ സമസ്ത മേഖലകളെയും തകർത്തെറിഞ്ഞ ഇടതുപക്ഷത്തിനെതിരെ ജനം വിധിഎഴുതുമെന്ന് എ. ഐ. സി സി സെക്രട്ടറി മാത്യു ആന്റണി. പൂഞ്ഞാർ നിയോജക മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ എം ജെ മൂലേച്ചാലിലിന്റെ തീക്കോയി പഞ്ചായത്ത്‌ തല പര്യടനം വഴിക്കടവിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്തുവർഷത്തെ ദുർഭരണം കേരളത്തെ പതിറ്റാണ്ടുകൾ പിന്നോട്ടടിച്ചു. ഈ കിരാത ഭരണം അവസാനിപ്പിക്കാൻ സമയമായെന്നും അദ്ദേഹം പറഞ്ഞു.

തീക്കോയി പഞ്ചായത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ചുള്ള കർമ്മപദ്ധതി നടപ്പിൽ വരുത്തുമെന്ന് അഡ്വ. സെബാസ്റ്റ്യൻ എം. ജെ.സ്വീകരണങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രസ്താവിച്ചു.

കോട്ടയം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിന്ദു സെബാസ്റ്റ്യൻ
അഡ്വ. ജോമോൻ ഐക്കര, റാസി ചെറിയവല്ലം, മജു പുളിക്കൻ,ആർ പ്രേംജി,അഡ്വ. വി എം മുഹമ്മദ്‌ ഇല്യാസ്, ജോർജ് ജേക്കബ്, ടോമി മാടപ്പള്ളി, പി എച്ച് നൗഷാദ്,കെ സി ജെയിംസ്, വി ജെ ജോസ്, പയസ് കവളമാക്കൽ, എം ഐ ബേബി,ഹരി മണ്ണുമഠം, മോഹനൻ കുട്ടപ്പൻ ജോയ് പൊട്ടനാനി, ബിനോയ് പാലക്കൽ, റിജോ കാഞ്ഞമല,തുടങ്ങിയവർ പ്രസംഗിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments