കയ്യിലെ മുഴക്ക് സർജറി ചെയ്ത വിവരം ആരാധകരുമായി പങ്കുവെച്ച് നടിയും ബിഗ്ബോസ് മലയാളം സീസൺ 7 വിജയയുമായ അനുമോൾ.
എനിക്ക് ഒരു കുഞ്ഞ് സർജറിയുണ്ട്. വലിയൊരു സംഭവമൊന്നുമല്ല. കയ്യിൽ ഒരു സിസ്റ്റ് വളരുന്നുണ്ട്. ബിഗ് ബോസിലേക്ക് പോകുന്നതിന് മൂന്ന് മാസം മുമ്പാണ് ഞാൻ ഇത് ശ്രദ്ധക്കുന്നത്. ആ സമയത്ത് സർജറിക്കുള്ള സമയം കിട്ടിയിരുന്നില്ല. നല്ല തിരക്കായിരുന്നു. റെസ്‌റ്റെടുക്കാൻ സമയം വേണമായിരുന്നു. അതുകൊണ്ട് സാഹചര്യം ഒത്തുവന്നപ്പോൾ സർജറി ചെയ്തേക്കാമെന്ന് കരുതി.
കയ്യിലെ മുഴയ്ക്ക് ഗാംഗ്ലിയൻ സിസ്റ്റ് എന്നാണ് പറയുന്ന പേര്. യഥാർത്ഥത്തിൽ ഒരു തരത്തിലുള്ള ഫാറ്റാണ് സിസ്റ്റായി മാറിയത്. പെട്ടെന്ന് ഇതുപോലുള്ള മുഴകൾ ശരീരത്തിൽ വരുമ്പോൾ ആളുകൾ ഭയക്കും. എന്താണ് വന്നിരിക്കുന്നതെന്ന് ആലോചിച്ചാകും ടെൻഷൻ. ആദ്യം മുഴ കണ്ടപ്പോൾ എനിക്കും പേടിയായിരുന്നു. അങ്ങനെയാണ് ആശുപത്രിയിൽ കാണിച്ചത്. മാത്രമല്ല, എനിക്കറിയാവുന്ന ഡോക്ടർമാരോടെല്ലാം ഇക്കാര്യം പറഞ്ഞപ്പോൾ അവർ പേടിക്കേണ്ടെന്ന് പറഞ്ഞു. ചിലർക്കൊക്കെ വരുന്നതാണത്രേ. സർജറി ചെയ്ത് കളയാവുന്ന കാര്യമേയുള്ളുവെന്നും പറഞ്ഞു.
വളരെ സിംപിളായ സർജറിയായിരുന്നു. സൂചി ഉപയോഗിച്ച് ഉള്ളിലെ പൾപ്പ് വലിച്ചെടുക്കുന്ന ചെറിയ പ്രോസസ് ആയിരുന്നു. ഇനിയും ചിലപ്പോൾ മുഴ തിരിച്ച് വരാൻ സാധ്യതയുണ്ട്. കയ്യിലെ കെട്ടുമായി പുറത്തിറങ്ങുമ്പോൾ അനുമോൾ ഞരമ്പ് മുറിച്ചു, സ്റ്റിച്ച് ഇടാൻ വന്നുവെന്നൊക്കെ ചിലർ വിചാരിക്കും. ഞരമ്പ് മുറിക്കാൻ എനിക്ക് വേറെ പണിയില്ലേ”, എന്നാണ് അനുമോൾ വീഡിയോയിൽ പറയുന്നത്.



