Wednesday, April 15, 2026
spot_imgspot_imgspot_img
HomeDistrict NewsNDA മത്സരിക്കുന്നത് നഷ്ടപ്പെട്ട പൂഞ്ഞാറിന്റെ ആത്മാഭിമാനം വീണ്ടെടുക്കാൻ : പിസി ജോർജ്

NDA മത്സരിക്കുന്നത് നഷ്ടപ്പെട്ട പൂഞ്ഞാറിന്റെ ആത്മാഭിമാനം വീണ്ടെടുക്കാൻ : പിസി ജോർജ്

പൂഞ്ഞാർ നിയോജക മണ്ഡലം NDA സ്ഥാനാർഥി പിസി ജോർജിന്റെ വാഹന പര്യടനം മൂന്നാം ദിനമായ ഇന്നലെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ നടന്നു.ആനക്കുഴിയിൽ നിന്നും ആരംഭിച്ച പര്യടനം വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകരും നാട്ടുകാരുമൊരുക്കിയ സ്വീകരണങ്ങൾ ഏറ്റ് വാങ്ങി പൂഞ്ഞാർ ടൗണിൽ സമാപിച്ചു

നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെയും മറ്റ് വാഹനങ്ങളുടെയും അകമ്പടിയോടെ ആവേശ ഭരിതമായ മുദ്രാവാക്യങ്ങളോടെയാണ് പ്രവർത്തകർ സ്ഥാനാർഥിയെ സ്വീകരിച്ചത്. താൻ മത്സരിക്കുന്നത് 5 വർഷം കൊണ്ട് നഷ്ടപ്പെട്ട പൂഞ്ഞാറിന്റെ ആത്മാഭിമാനം വീണ്ടെടുത്തുകൊണ്ട് പൂഞ്ഞാറിന്റെ സമഗ്ര വികസനമാണ് തന്റെ ലക്ഷ്യമെന്നും സ്വീകരണങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് പിസി ജോർജ് പറഞ്ഞു…

പര്യടനത്തിന് മിനർവ മോഹൻ,ജോജിയോ ജോസഫ്,സജി കുരീക്കാട്ട്,ക്ലിന്റ് അരീപ്ലാക്കൽ, കെ.വി നാരായണൻ,അനിൽകുമാർ മഞ്ഞപ്ലാക്കൽ,ജോർജ് അത്തിയാലിൽ,ലെൽസ് വയലിക്കുന്നേൽ,സുരേഷ് ഇഞ്ചയിൽ,സെബാസ്റ്റ്യൻ കുറ്റിയാനി,ആനിയമ്മ സണ്ണി, സജി സിബി,ജിസ്സോയി തോമസ്,പ്രിയ രാജേഷ്, മണിക്കുട്ടി ഇ എൻ,ടെസ്സി ബിജു തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments