Wednesday, April 15, 2026
spot_imgspot_imgspot_img
HomeLatest Updatesഇടുക്കി സ്വദേശിനി കോതമംഗലത്തെത്തിയത് കോളേജില്‍ പഠിക്കാന്‍; പഠിപ്പ് നിര്‍ത്തി ആണ്‍ സുഹൃത്തിനൊപ്പം മയക്ക് മരുന്ന് വില്പനയിലേക്ക്;...

ഇടുക്കി സ്വദേശിനി കോതമംഗലത്തെത്തിയത് കോളേജില്‍ പഠിക്കാന്‍; പഠിപ്പ് നിര്‍ത്തി ആണ്‍ സുഹൃത്തിനൊപ്പം മയക്ക് മരുന്ന് വില്പനയിലേക്ക്; എംഡിഎംഎയുമായി 19കാരിയും കാമുകനും അറസ്റ്റിൽ

കൊച്ചി: കോതമംഗലത്ത് വൻ ലഹരിവേട്ട. 37.229 ഗ്രാമോളം എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായി.

ഇടുക്കി പീരുമേട് ഏലപ്പാറ ഹെലിബെറിയയില്‍ ഒറ്റപ്ലാക്കല്‍ വീട്ടില്‍ റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂര്‍ പൂത്തോളില്‍ വീട്ടില്‍ അനന്തു പ്രസാദ് (24) എന്നിവരാണ് പോലീസ് പിടിയിലായത്. കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിനാണ് എംഡിഎംഎ ഇവർ എത്തിച്ചത്.

ബെംഗളുരുവില്‍ നിന്നാണ് കോതമംഗലത്തെ കോളജ് വിദ്യാര്‍ഥികള്‍ക്ക് നല്‍കാനായി എംഡിഎംഎ എത്തിക്കുന്നതെന്നാണ് വിവരം. ഇടപാടുകള്‍ക്കായി ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈല്‍ ഫോണുകളും കസ്റ്റഡിയില്‍ എടുത്തു.

ഇടുക്കി സ്വദേശിയായ യുവതി കോതമംഗലത്തെ സ്വകാര്യ പ്രൊഫഷണൽ കോളേജിൽ പഠനത്തിനായി വന്ന് ഏതാനും മാസങ്ങൾക്കുള്ളിൽ പഠനം ഉപേക്ഷിച്ച് മയക്ക് മരുന്ന് വില്പനയിലേക്ക് തിരിയുകയായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു.

കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻ്റ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments