Wednesday, April 15, 2026
spot_imgspot_imgspot_img
HomeLatest Updatesപാലായുടെ നഷ്ടമായ ഏഴ് വർഷംതിരികെ പിടിക്കും : ജോസ് കെ മാണി

പാലായുടെ നഷ്ടമായ ഏഴ് വർഷംതിരികെ പിടിക്കും : ജോസ് കെ മാണി

പാലാ:_കഴിഞ്ഞ ഏഴ് വർഷക്കാലമായി പാലാ നേരിടുന്ന വികസന മുരടിപ്പിന് വിരാമമിടുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി.നിയമസഭയിലെ അംഗത്തിന്റെ രാഷ്ട്രീയമേതെന്ന് നോക്കിയല്ല എൽഡിഎഫ് സർക്കാർ കേരളമാകെ വികസനം എത്തിച്ചത്.എല്ലാ അർത്ഥത്തിലും കേരളത്തിനുമേൽ സാമ്പത്തിക ഉപരോധമാണ് കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ചത്.

കേരളത്തിൻ്റെ വികസനം തടയുക എന്നതായിരുന്നു കേന്ദ്ര സർക്കാരിൻ്റെ ലക്ഷ്യം.സാമൂഹിക ക്ഷേമ പെൻഷനുകൾ നിലച്ചുപോകുന്ന സാഹചര്യം സൃഷ്ടിക്കാനും കേന്ദ്രസർക്കാർ പരിശ്രമിച്ചു.ജനകീയ പങ്കാളിത്തത്തോടെ ബദൽ സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്തിയാണ് സമാനതകളില്ലാത്ത വികസന കുതിപ്പിലേക്കും ജനങ്ങളുടെ സാമ്പത്തിക ഭദ്രതയിലേക്കും കേരളം എത്തിച്ചേർന്നത്. ബജറ്റ് വിഹിതവും പദ്ധതികളും അനുവദിച്ചിട്ടുംവികസന പദ്ധതികളുടെ ഭാഗമാകാൻ എന്തുകൊണ്ട് പാലായ്ക്ക് കഴിഞ്ഞില്ല എന്നതാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഉയർത്തുന്ന പ്രധാന ചോദ്യം.

വ്യക്തമായ ആസൂത്രണത്തോടെ പാലായുടെ വികസനത്തിനായുള്ള കൃത്യമായ പദ്ധതികൾ സർക്കാരിന് മുന്നിൽ സമർപ്പിക്കുന്നതിൽ ഗുരുതരമായ വീഴ്ചയും അലംഭാവവു മാ ണുണ്ടായത്.പാലായിലെ ജനകീയ വിഷയങ്ങൾ നിയമസഭ മുമ്പാകെ അവതരിപ്പിക്കുന്നതിലും വലിയ പരാജയം സംഭവിച്ചു.ജനപ്രതിനിധിയുടെ പ്രവർത്തനം എന്നാൽ വ്യക്തിഹത്യയും അപവാദ പ്രചാരണവും മാത്രമാണെന്ന ധാരണയിലാണ് നിലവിലെ എംഎൽഎ മുന്നോട്ടുപോയത്.നിയമസഭാസമിതികളിൽ പങ്കെടുക്കാതിരുന്നത് നിയമനിർമ്മാണ പ്രക്രിയയിൽ നിന്നുള്ള ഒളിച്ചോട്ടമായിരുന്നു.

എംഎൽഎ ഫണ്ട് വിനിയോഗമല്ലാതെ വേറെന്തു പ്രവർത്തനം പാലായിൽ നടന്നു എന്നുള്ളതിന് ഇന്നും ജനങ്ങൾക്ക് മുന്നിൽ വ്യക്തമായ ഒരു ഉത്തരമില്ല.കേരളത്തിലെ ഇതര നിയോജക മണ്ഡലങ്ങളിൽ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന വിധത്തിലുള്ള വികസന കുതിപ്പ് ഉണ്ടായപ്പോൾ പാലായുടെ സ്ഥാനം അവിടെ ശൂന്യമായത് എന്തുകൊണ്ട് എന്ന പരിശോധന ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നടത്തും.കേരളത്തിൻ്റെ വികസന ഭൂപടത്തിലേക്ക് പാലായെ മടക്കിക്കൊണ്ടു വരിക എന്നതാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്.ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ജനങ്ങൾക്ക് നൽകുന്ന ഉറപ്പുമതാണ്.ബ്രഹുത്തായ തൊഴിലധിഷ്ഠിത പദ്ധതികൾ പാലാ നിയോജകമണ്ഡലത്തിലേക്ക് കൊണ്ടുവരുമെന്നും ജോസ് കെ മാണി പറഞ്ഞു.പാലായിലെ വിവിധ സ്ഥലങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുഞ്ഞുമോൻ മടപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു.ലാലിച്ചൻ ജോർജ്, ബാബു കെ.ജോർജ്, ടോബിൻ – കെ.അലക്സ്, പി.കെ.ഷാജകുമാർ, ബെന്നി തെരുവത്ത്, ജിൻസ് ദേവസ്യാ എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments