Wednesday, April 15, 2026
spot_imgspot_imgspot_img
HomeDistrict Newsപാലായിൽ ജോസ് കെ. മാണി തന്നെ; റോഷി വീണ്ടും ഇടുക്കിയില്‍; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ്

പാലായിൽ ജോസ് കെ. മാണി തന്നെ; റോഷി വീണ്ടും ഇടുക്കിയില്‍; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ്

കോട്ടയം : നിയമസഭ തിര‍ഞ്ഞെടുപ്പിലെ കേരള കോൺഗ്രസ് (എം) സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ജോസ് കെ.മാണി പാലായിൽ തന്നെ മത്സരിക്കും.

പാർട്ടി മത്സരിക്കുന്ന 12 മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർത്ഥികളെയാണ് കോട്ടയത്ത് നടന്ന വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.

പാർട്ടിയുടെ അഞ്ച് എംഎൽഎമാരും അതാത് സീറ്റുകളിൽ തന്നെ മത്സരിക്കും. മന്ത്രി റോഷി അഗസ്റ്റിൻ സിറ്റിങ് സീറ്റായ ഇടുക്കിയിൽ തന്നെ വീണ്ടും ജനവിധി തേടും. കടുത്തുരുത്തിയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയും ഇരിക്കൂറിൽ മാത്യു കുന്നപ്പള്ളിയും മത്സരിക്കും. കോൺഗ്രസിൽ നിന്ന് ഇന്ന് രാവിലെ രാജിവെച്ച നഗരസഭാ കൗൺസിലർ ബിജു ചിറയത്താണ് ചാലക്കുടിയിൽ പാർട്ടിയുടെ സ്ഥാനാർഥി

സ്ഥാനാർഥികൾ-

1.പാലാ-ജോസ്.കെ മാണി

2.ഇടുക്കി-റോഷി അഗസ്റ്റിൻ

3.കാഞ്ഞിരപ്പള്ളി- ഡോ. എൻ. ജയരാജ്

4.ചങ്ങനാശ്ശേരി- അഡ്വ. ജോബ് മൈക്കിൾ

5.പൂഞ്ഞാർ- അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

6.ചാലക്കുടി- അഡ്വ. ബിജു ചിറയത്ത്

7.റാന്നി- പ്രമോദ് നാരായണൻ

8.തൊടുപുഴ- സിറിയക് ചാഴികാടൻ

9.പിറവം- സാബു കെ. ജേക്കബ്

10.ഇരിക്കൂർ- മാത്യൂ കുന്നപ്പള്ളി

11.കടുത്തുരുത്തി- നിർമ്മല ജിമ്മി

12.പെരുമ്പാവൂർ- ബേസിൽ പോൾ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments