Wednesday, April 15, 2026
spot_imgspot_imgspot_img
HomeDistrict Newsപൂഞ്ഞാറിൻ്റെ വികസനങ്ങളെ പിന്നോട്ടടിച്ച എംഎൽഎ ഭരണത്തിന് അറുതി വരുത്താൻ സമയമയി പി സി ജോർജ്ജ്

പൂഞ്ഞാറിൻ്റെ വികസനങ്ങളെ പിന്നോട്ടടിച്ച എംഎൽഎ ഭരണത്തിന് അറുതി വരുത്താൻ സമയമയി പി സി ജോർജ്ജ്

മുണ്ടക്കയം:എൻഡിഎ പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തിൽ പൂഞ്ഞാറിലെയും കേരളത്തിലെയും എൽഡിഎഫ് ദുർഭരണത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്‌ ഉദ്ഘാടനം ചെയ്തു കൊണ്ട് പറയുകയായിരുന്നു അദ്ദേഹം. മുണ്ടക്കയം വൈഎംസിഎ ഹാളിന് സമീപത്ത് നിന്ന് ആരംഭിച്ച മാർച്ച് ടൗൺ വില്ലേജാഫീസിലാണ് സമാപിച്ചത്.

തുടർന്ന് നടന്ന പ്രതിഷേധ യോഗം എൻഡിഎ ഇലക്ഷൻ കൺവീനർ ക്ലിന്റ് അരീപ്ലാക്കൽ അധ്യക്ഷ വഹിച്ചു.യോഗത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ 218 ബൂത്തുകളിലെയും വോട്ടർമാർ എംഎൽഎയുടെ വികസന മുരടിപ്പിനെതിരെയും ജനദ്രോഹ നയങ്ങൾക്കെതിരെയും ഒപ്പിട്ടു നൽകിയ കുറ്റപത്രം പിസി ജോർജ് ഏറ്റുവാങ്ങി.നിയമസഭാ ഇൻചാർജ് സജി കുരീക്കാട്ട് ആമുഖഭാഷണം നടത്തി.

ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റോയ് ചാക്കോ, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് സുരേഷ് ഇട്ടിക്കുന്നേൽ,മിനർവ മോഹൻ,അഖിൽ രവീന്ദ്രൻ, കെ ആർ സോജി,ഷീബ രാജു,ടോമി ഈറ്റത്തോട്,അനൂപ് പൂവത്തോലി ,ജോ ജിയോ ജോസഫ്, ബി ആർ മഞ്ജീഷ്, കെ വി നാരായണൻ, മനോ ജോർജ്ജ്,ശ്രീകാന്ത് തിടനാട്,റെജി ചാക്കോ, സജികുമാർ എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments