Wednesday, April 15, 2026
spot_imgspot_imgspot_img
HomeDistrict Newsഹൈബി ഈഡന്റെ എം.പി ഓഫീസിലേക്ക് യുവമോർച്ചയുടെ പ്രതിഷേധ മാർച്ച്.

ഹൈബി ഈഡന്റെ എം.പി ഓഫീസിലേക്ക് യുവമോർച്ചയുടെ പ്രതിഷേധ മാർച്ച്.

കൊച്ചി : പാർലമെന്റിനെ അപമാനിക്കുന്ന പ്രതിപക്ഷ എംപിമാരുടെ നടപടിക്കെതിരെ യുവമോർച്ച എറണാകുളം സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈബി ഈഡൻ എം.പിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി ഹൈബി ഈഡന്റെ കോലം കത്തിച്ചു.

പ്രതിഷേധ മാർച്ച്‌ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ദിനിൽ ദിനേശ് മാർച്ച് ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ്സിലെ യുവ നേതാക്കൾ… പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങൾ പാർലമെന്റ് മര്യാദകൾ പാലിക്കാതെ . ജനാധിപത്യത്തെ അവഹേളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അത്തരം നടപടികൾ തുടർന്നാൽ യുവമോർച്ച പ്രവർത്തകർ കയ്യും കെട്ടി നോക്കിയിരിക്കില്ലന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

യുവമോർച്ച എറണാകുളം സിറ്റി ജില്ലാ പ്രസിഡന്റ് റിനു ഹർഷൻ അധ്യക്ഷത വഹിച്ചു. ലിസ്സി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിന് യുവമോർച്ച സംസ്ഥാന കമ്മിറ്റി അംഗം വൈശാഖ്, ജില്ലാ ജനറൽ സെക്രട്ടറി ഉണ്ണി, ജില്ലാ ഭാരവാഹികളായ വിഷ്ണു, അമൃത, ശ്രീജേഷ്, റെജിൻ, സുജിത്, ദിനുരാഗ്, പൂജ, വിവേക്, ജീസൻ, നിഖിൽ, രാകേഷ് എന്നിവർ പ്രതിഷേധ നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments