Wednesday, April 15, 2026
spot_imgspot_imgspot_img
HomeLatest Updatesഇടതുവലതു മുന്നണികളുടേത് അഴിമതി രാഷ്ട്രീയം: രാജീവ് ചന്ദ്രശേഖര്‍

ഇടതുവലതു മുന്നണികളുടേത് അഴിമതി രാഷ്ട്രീയം: രാജീവ് ചന്ദ്രശേഖര്‍

കൊച്ചി: മാറിമാറി വന്ന ഇടതുവലതു മുന്നണികള്‍ കേരളത്തത്തെ നശിപ്പിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അഴിമതി രാഷ്ട്രീയമാണ് ഇരു മുന്നണികളും പിന്തുടരുന്നത്. ശബരിമല സ്വര്‍ണ്ണക്കൊള്ളയിലടക്കം ഇരുമുന്നണികളുടെയും ഇരട്ടത്താപ്പ് കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലായതാണ്. മതതീവ്രവാദ ശക്തിയായ ജമാ അത്തെ ഇസ്ലാമിയുമായി കൂടിച്ചേര്‍ന്ന അപകടകരമായ രാഷ്ട്രീയമാണ് യുഡിഎഫും എല്‍ഡിഫും കേരളത്തില്‍ നടത്തുന്നതെന്നും അദേഹം പറഞ്ഞു.

നാടിന്റെ ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് വരുന്നത്. വികസനവും നല്ല ഭാവിയും സൃഷ്ടിക്കാന്‍ എന്‍ഡിഎ മുന്നണിക്കേ സാധിക്കൂവെന്നും അദേഹം പറഞ്ഞു. കേരളയെ കേരളം എന്നാക്കിമാറ്റിയതില്‍ കേന്ദ്രസര്‍ക്കാരിനോടും പ്രധാനമന്ത്രിയോടുമുള്ള നന്ദി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments