കൊച്ചി :സ്കൂട്ടറിനു കടന്നുപോകാൻ സൈഡ് കൊടുക്കാത്തതിന് പോലീസുകാരൻ കെ എസ് ആർ ടി സി ബസ് ഡ്രൈവറെ മർദിച്ചു. ചേർത്തലയിൽ ആണ് സംഭവം.
ബസിൻ്റെ കണ്ണാടി തകർത്തതായും പരാതി. മർദ്ദനമേറ്റ കെ എസ് ആർ ടി സി ഡ്രൈവർ മഹാദേവനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
സംഭവത്തിൽ ഡ്രൈവറും കണ്ടക്ടറും ചേർത്തല പോലിസിൽ പരാതി നൽകി.കൊച്ചി ഹാർബർ സ്റ്റേഷനിലെ പോലീസുകാരൻ വിനീതിനെതിരെയാണ് പരാതി
തിരുവനന്തപുരത്തു നിന്നും കൊടുങ്ങല്ലൂരിലേക്കു പോകുകയായിരുന്ന കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ്.
അതേസമയം കെ എസ് ആർ ടി സി ബസിന്റെ അപകടകരമായ ഡ്രൈവിങ്ങ് ചോദ്യം ചെയ്തതു മാത്രമാണെന്നാണ് പോലീസുകാരൻ പറയുന്നത്.



