കൊച്ചി: ടോറസ് ലോറിക്ക് പിന്നിൽ കെഎസ്ആർടിസി ബസ് ഇടിച്ചുകയറി വൻ അപകടം. എരമല്ലൂരിനും ചന്ദിരൂരിനും ഇടയിലാണ് അപകടം നടന്നത്.അപകടത്തിൽ പരിക്കേറ്റ 40 ഓളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ 23 പേരെ എറണാകുളം ലേക്ഷോർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 11 മണിക്ക് ശേഷമാണ് അപകടം നടന്നത്.
അതേസമയം പലരുടെയും പരിക്ക് സാരമുള്ളതെന്നാണ് ലേക്ഷോർ ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.



