ചെന്നൈ: ചെന്നിയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി നിയമവിദ്യാർത്ഥിനി മരിച്ചു. പാലക്കാട് വടക്കഞ്ചേരി സ്വദേശിനിയായ, ജിനുവാണ്(21) മരിച്ചത്. പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് കാവുങ്കല്‍ വീട്ടില്‍ എന്‍ വിജയകുമാറിന്റെയും വിജയകുമാരിയുടേയും മകളാണ് ജിനു.
അണ്ണാ സർവകലാശാലയുടെ ഔട്ടർ ഗേറ്റിന് സമീപം ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ജിനു സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
ചെന്നൈ അംബേദ്‌കർ ലോ കോളേജിലെ നാലാംവർഷ നിയമ വിദ്യാർത്ഥിനിയാണ് ജിനു.



