Wednesday, March 4, 2026
spot_imgspot_imgspot_img
HomeDistrict Newsകോട്ടയത്ത്‌ ആശുപത്രി കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തിൽ പരിക്കേറ്റ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

കോട്ടയത്ത്‌ ആശുപത്രി കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തിൽ പരിക്കേറ്റ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പഴയ കെട്ടിട ഭാഗം തകർന്ന് വീണ് പരിക്കേറ്റ ചികിത്സയിലിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.

ഒഡീഷ സ്വദേശി ഭരത് (50) ആണ് മരിച്ചത്.

കഴിഞ്ഞ ജനുവരി 28 നായിരുന്നു അപകടം. മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വാർഡിൽ പൊളിച്ചുമാറ്റിയ ശുചിമുറി കെട്ടിടത്തിന്റെ ബാക്കി നിന്നിരുന്ന സൺഷേഡ് സ്ലാബാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ തകർന്ന് വീണത്.

അപകടത്തിൽ ഭരതിന് നട്ടെല്ലിനും, തലക്കുo ഗുരുതരമായി പരിക്കേട്ടിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിൽ കഴിഞ്ഞ 36 ദിവസമായി ചികിത്സയിലിരിക്കെയാണ് ഇന്ന് അന്ത്യം സംഭവിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments