Sunday, March 1, 2026
spot_imgspot_imgspot_img
HomeLatest Updatesപ്രധാനമന്ത്രിയുടെ കേരള സന്ദർശനം മാറ്റി; മോദി മാർച്ച് 11ന് കേരളത്തിലെത്തും

പ്രധാനമന്ത്രിയുടെ കേരള സന്ദർശനം മാറ്റി; മോദി മാർച്ച് 11ന് കേരളത്തിലെത്തും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം മാര്‍ച്ച് 11ലേക്ക് മാറ്റി. മാര്‍ച്ച് ആറിന് നടക്കാനിരുന്ന സന്ദര്‍ശനമാണ് മാറ്റിയത്. എന്‍ഡിഎയുടെ പ്രകടന പത്രിക പ്രകാശനം എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ വച്ച് പ്രധാനമന്ത്രി നിര്‍വ്വഹിക്കും. മറൈന്‍ ഡ്രൈവില്‍ ധീവരസഭയുടെ പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.

അതേസമയം റെയില്‍വേയുടേത് ഉള്‍പ്പെടെ മറ്റ് രണ്ട് പരിപാടികളും ഉണ്ടാകുമെന്നാണ് വിവരം. സന്ദര്‍ശന കാര്യത്തില്‍ ഔദ്യോഗിക തീരുമാനം വൈകാതെയുണ്ടാകും. അതേസമയം രണ്ട് ദിവസത്തെ തമിഴ്‌നാട് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന്‌ ചെന്നൈയില്‍ എത്തും. രാത്രി 9ന് സ്ഥലത്തെത്തുന്ന നരേന്ദ്രമോദി ഇന്ന് ചെന്നൈയില്‍ തന്നെ തുടരും.

നാളെ രാവിലെ 11.45ന് പുതുച്ചേരിയില്‍ 2,700 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മധുരയില്‍ വച്ച് 4,000 രൂപയുടെ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിക്കും. വൈകുന്നേരം നാല് മണിക്ക് തിരുപ്പരങ്കുണ്‍ട്രം ക്ഷേത്രം സന്ദര്‍ശിക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments