Sunday, March 1, 2026
spot_imgspot_imgspot_img
HomeDistrict Newsകൊച്ചിയിൽ വൃദ്ധ ദമ്പതികളെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചിയിൽ വൃദ്ധ ദമ്പതികളെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: വൃദ്ധ ദമ്പതികളെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം എടവനക്കാട് വാച്ചാക്കൽ താന്നിപ്പിള്ളി ക്ലീറ്റസ്(70), ഭാര്യ വിമല(70) എന്നിവരാണ് മരിച്ചത്.

വിമലയെ ഏറെ നാളായി രോഗങ്ങള്‍ അലട്ടിയിരുന്നു. ഇതേ തുടര്‍ന്നുള്ള മാനസിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഇരുവരും ജീവനൊടുക്കിയതാവാം എന്നാണ് പൊലീസിന്‍റെ അനുമാനം. ക്ലീറ്റസിന്‍റെ ഇളയസഹോദരനൊപ്പമായിരുന്നു ഇരുവരുടെയും താമസം.

ഇന്ന് രാവിലെ കിടപ്പുമുറിയിലെ ജനാലയില്‍ ഇരുവരെയും തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുവര്‍ക്കും മക്കളില്ല. പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം നടത്തി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments