Sunday, March 1, 2026
spot_imgspot_imgspot_img
HomeDistrict Newsവൈക്കത്ത്‌ അമ്മയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ

വൈക്കത്ത്‌ അമ്മയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ

വൈക്കം: അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദയനാപുരം പടിഞ്ഞാറെക്കരയിൽ തേവലക്കാട്ടിൽ തങ്കമ്മ(68), മകൻ സുനിൽ(49) എന്നിവരെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തിൽ പോകാൻ അയൽവാസിയായ സ്ത്രീ വിളിക്കാൻ ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് രണ്ടുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വൈക്കം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വീട്ടിൽനിന്ന് ഏതാനും വരികളിലുള്ള ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തി.

തങ്കമ്മയുടെ മൂത്തമകൻ അനിൽ ചെമ്പിലാണ് താമസിക്കുന്നത്. സുനിലും തങ്കമ്മയും മാത്രമായിരുന്നു ഇവിടെ താമസിച്ചിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments