ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് വർഷങ്ങളായി ചികിത്സയിലായിരുന്ന കന്നഡ നടി രശ്മി ലീല (37 ) അന്തരിച്ചു. രശ്മി ലീല കന്നഡ അഭിനയമേഖലയിലെ അറിയപ്പെടുന്ന സീരിയൽ അഭിനേത്രി ആയിരുന്നു. നടിയുടെ വിയോഗവർത്ത ഹൃദയസ്പർശിയായ ഒരു പോസ്റ്റിലൂടെ ഭർത്താവ് സറക്കി മഞ്ജു സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടു. പ്രാർത്ഥനകൾക്കും മികച്ച ചികിത്സയ്ക്കും രശ്മിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല എന്ന് മഞ്ജു വ്യക്തമാക്കി
കഴിഞ്ഞ ഏഴ് വർഷമായി റുമറ്റോയിഡ് ആർത്രൈറ്റിസ് എന്ന വാതസംബന്ധിയായ പ്രശ്നവുമായി അതിജീവിക്കുകയായിരുന്നു രശ്മി. തുടർന്ന് പൾമണറി ഫൈബ്രോസിസ് എന്ന അവസ്ഥയിലേക്ക് എത്തിച്ചേർന്നു. ശ്വാസകോശത്തിന്റെ കോശങ്ങൾ കട്ടപിടിക്കുകയും നശിക്കുകയും ചെയ്യുന്ന സാഹചര്യമാണ് പൾമണറി ഫൈബ്രോസിസ്. തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്തിരുന്നു.
അതേസമയം നടിയുടെ വിയോഗത്തിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തുന്നത്.



