Wednesday, March 4, 2026
spot_imgspot_imgspot_img
HomeLatest Updatesപാലായിൽ ജോസിന് പകരം നിഷാ ജോസ് കെ മാണിയോ? ജോസിനെ മാറ്റി ഇടതുപക്ഷത്തിന്റെ പുതിയ തന്ത്രം

പാലായിൽ ജോസിന് പകരം നിഷാ ജോസ് കെ മാണിയോ? ജോസിനെ മാറ്റി ഇടതുപക്ഷത്തിന്റെ പുതിയ തന്ത്രം

പാലാ: പാലാ നിയോജകമണ്ഡലത്തിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിക്ക് പകരം ഭാര്യ നിഷ ജോസ് കെ. മാണിയുടെ പേരും ഇടതുമുന്നണി സ്ഥാനാർഥി ചർച്ചയിൽ സജീവം.

അടുത്തിടെയായി പാലാ മണ്ഡലത്തിലെ ചെറുതും വലുതുമായ എല്ലാ പരിപാടികളിലും നിഷ ജോസ് കെ. മാണി സജീവമാണ്. പുലിയന്നൂർ ക്ഷേത്രത്തിലെ ഗാനമേളയിൽ കുട്ടികളോടൊപ്പം നിഷ നൃത്തം ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.2021-ലെ തോൽവി കണക്കിലെടുത്ത് സുരക്ഷിതമായ ഒരു നീക്കമെന്ന നിലയിൽ നിഷയെ മത്സരിപ്പിക്കാനാണ് ജോസ് പക്ഷത്തിന്റെ ആലോചനയെന്നാണ് സൂചന.

നിഷയുടെ സ്ഥാനാർത്ഥിത്വ വാർത്തകൾ പുറത്തുവരുന്നതിനിടെ അതിനെ പ്രതിരോധിക്കാൻ മന്ത്രി റോഷി അഗസ്റ്റിൻ നടത്തുന്ന നീക്കങ്ങളും ശ്രദ്ധേയമാണ്. പാലായിൽ ജോസ് കെ. മാണി തന്നെ മത്സരിക്കും, അതിലെന്ത് സംശയം എന്നാണ് വാർത്താസമ്മേളനത്തിനിടെ ജോസിന്റെ കയ്യിൽ നിന്നും മൈക്ക് വാങ്ങി റോഷി പറഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments