കൊച്ചി: ഇടപ്പള്ളിയില്‍ കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. ആലപ്പുഴ സ്വദേശി സാബുവിനെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ചെറുതോണിയില്‍ നിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍ ആണ് അതിക്രമം നടന്നത്. ഇടുക്കി സ്വദേശിയായ യുവതിക്ക് നേരെയായിരുന്നു പീഡനശ്രമം.
യുവതി അതിക്രമത്തിനു ശേഷം കണ്ടക്ടറോട് പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പാലാരിവട്ടം പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.



