Monday, March 2, 2026
spot_imgspot_imgspot_img
HomeLatest Updatesതൊടുപുഴയിൽ റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

തൊടുപുഴയിൽ റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

തൊടുപുഴ: തൊടുപുഴ മുതലക്കോടത്ത് റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി (27) ആണ് മരിച്ചത്.

മുതലക്കോടത്ത് കലുങ്ക് നിർമ്മാണത്തിനായി റോഡരികിൽ എടുത്ത വലിയ കുഴിയാണ് അപകടത്തിന് കാരണമായത്. ഒരു മാസത്തിലേറെയായി കുഴി എടുത്തിട്ടെങ്കിലും അത് മൂടാനോ കൃത്യമായ അപായ സൂചനകൾ വെക്കാനോ അധികൃതർ തയ്യാറായിരുന്നില്ല. ഇന്നലെ രാത്രി ബൈക്കിൽ വരികയായിരുന്ന ജെയ്‌സ് നിയന്ത്രണം വിട്ട് ഈ കുഴിയിലേക്ക് മറിയുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം ഈ കുഴി മൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments