Monday, March 2, 2026
spot_imgspot_imgspot_img
HomeLatest Updatesഅമ്മയുടെ ഗർഭകാല ഫോട്ടോ ഷൂട്ടിനിടെ മൂന്നു വയസുകാരൻ കുളത്തിൽ വീണുമരിച്ചു

അമ്മയുടെ ഗർഭകാല ഫോട്ടോ ഷൂട്ടിനിടെ മൂന്നു വയസുകാരൻ കുളത്തിൽ വീണുമരിച്ചു

ബെംഗളൂരു: അമ്മയുടെ ഗർഭകാല ഫോട്ടോ ഷൂട്ടിനായി സ്റ്റുഡിയോയിലെത്തിയ മൂന്നുവയസ്സുകാരൻ കുളത്തിൽ വീണു മരിച്ചു. ലക്ഷ്‌വീർ (3) എന്ന കുട്ടിയാണ് മുങ്ങിമരിച്ചത്.

7 മാസം ഗർഭിണി ആയിരുന്നു കുട്ടിയുടെ അമ്മ. മറ്റേർണിറ്റി ഫോട്ടോ ഷൂട്ട് നടത്താനായി ബുക്ക് ചെയ്തശേഷമാണ് മാഗഡി റോഡിലുള്ള സ്റ്റുഡിയോയിൽ ഇവർ എത്തിയത്. ഫോട്ടോ ഷൂട്ട് നടക്കുമ്പോൾ കുട്ടി കളിക്കുകയായിരുന്നു. പിന്നീട് കുട്ടിയെ കാണാതായി. തിരച്ചിൽ നടക്കുന്നതിനിടെ കൃത്രിമ കുളത്തിൽനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

കുട്ടിയുടെ പിതാവായ ചരൺരാജ് യുഎസിൽ സോഫ്റ്റുവെയർ എൻജിനീയറാണ്. കുട്ടി കാൽവഴുതി കുളത്തിലേക്ക് വീണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments