Monday, March 2, 2026
spot_imgspot_imgspot_img
HomeDistrict Newsകർഷക സമരത്തിൽ സർക്കാർ ഇടപെടണം ബിജെപി

കർഷക സമരത്തിൽ സർക്കാർ ഇടപെടണം ബിജെപി

വന്യജീവി അക്രമണങ്ങളുടെ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കർഷക നേതാവ് സണ്ണി പൈകടയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന്, ബിജെപി സംസഥാന ഉപാദ്ധ്യക്ഷൻ അഡ്വ.ഷോൺ ജോർജ് ആവശ്യപ്പെട്ടു.

ന്യായമായ അവകാശങ്ങൾക്കുവേണ്ടി, കൃഷി ചെയ്ത് ജീവിക്കാനുള്ള കർഷന്റെ അവകാശങ്ങൾക്കുവേണ്ടി പോരാടുന്ന കർഷക ജനതയ കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ നടപടികൾ അപലപനീയമാണ്.കാർഷിക മേഖയിൽ ഒരു താരത്തിലും കർഷകർക്ക് മാന്യമായി കൃഷി ചെയ്തു ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് വന്യമൃഗ ശല്യം മൂലമുണ്ടാകുന്നത് ഇതിന് ശാശ്വതപരിഹാരം ഉണ്ടാക്കാൻ ഇച്ചാശക്തി ഉള്ള സർക്കാർ ഇല്ലാത്തതിന്റെ വീഴ്ചയാണ് ഇവിടെ സംഭവിക്കുന്നത്. അടിയന്തമായി ഈ സമരം അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഷോൺ ജോർജ് ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments