Monday, March 2, 2026
spot_imgspot_imgspot_img
HomeLatest Updatesമൊബൈലിൽ നിന്നും ഇളക്കി മാറ്റിയ സ്ക്രീൻ ഗാർഡിൽ അണലി കുഞ്ഞ് ഒട്ടിപ്പിടിച്ചു ; രക്ഷപ്പെടുത്തി

മൊബൈലിൽ നിന്നും ഇളക്കി മാറ്റിയ സ്ക്രീൻ ഗാർഡിൽ അണലി കുഞ്ഞ് ഒട്ടിപ്പിടിച്ചു ; രക്ഷപ്പെടുത്തി

കണ്ണൂർ: തളിപ്പറമ്പില്‍ മൊബൈലില്‍ നിന്നും ഇളക്കിമാറ്റിയ സ്‌ക്രീന്‍ ഗാര്‍ഡില്‍ അണലി കുഞ്ഞ് ഒട്ടിപ്പിടിച്ചു. തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലെ മൊബൈല്‍ ഷോപ്പിലാണ് സംഭവം. ഏറെസമയത്തെ ശ്രമത്തിന് ശേഷമാണ് അണലി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. കടയിലെ ജീവനക്കാരന്‍ കടതുറക്കാനായി എത്തിയപ്പോഴാണ് ഇളക്കിമാറ്റിയ സ്‌ക്രീന്‍ ഗാര്‍ഡിലെ പശയില്‍ ഒട്ടിയ നിലയില്‍ പാമ്പിന്‍കുഞ്ഞിനെ കണ്ടെത്തിയത്.

വെളിച്ചെണ്ണ ഒഴിച്ച ശേഷമാണ് പശയിൽ നിന്ന് അണലി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി അണലി കുഞ്ഞിനെ സ്ഥലത്ത് നിന്ന് കൊണ്ടുപോയി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments