Monday, March 2, 2026
spot_imgspot_imgspot_img
HomeLatest Updatesകളളം പ്രചരിപ്പിച്ചും ആക്ഷേപം ചൊരിഞ്ഞും പാലായുടെ വികസനം തടസ്സപ്പെടുത്തി.ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് പോലും നടപടി ഉണ്ടായില്ല...

കളളം പ്രചരിപ്പിച്ചും ആക്ഷേപം ചൊരിഞ്ഞും പാലായുടെ വികസനം തടസ്സപ്പെടുത്തി.ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് പോലും നടപടി ഉണ്ടായില്ല :ജോസ്.കെ.മാണി

പാലാ: മേലനങ്ങി പണി എടുക്കാതെ ചുമതലകളിൽ നിന്നും ഒഴിവായി കള്ളം പ്രചരിപ്പിച്ചും ആക്ഷേപം ചൊരിഞ്ഞും പാലായുടെ വികസന പദ്ധതികൾ തടസ്സപ്പെടുത്തിയതായി ജോസ് കെ.മാണി എം.പി പറഞ്ഞു.
വികസന സന്ദേശ യാത്രയുടെ ഭാഗമായി പാലായിൽ നടത്തിയ പൊതു സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കളരിയാംമാക്കൽ പാലത്തിന് സമീപന പാതയ്ക്കായി 13.39 കോടി രൂപ 2020-ൽ അനുവദിച്ചിരുന്നതാണ്. ഒരു കുട്ടമണ്ണിപണി നടത്താതെ സൗജന്യ ഭൂമിയും അലൈൻമെൻ്റ് മാറ്റവും പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു.
അങ്ങനെ ഒരു സൗജന്യ ഭൂമി അവിടെ ഉണ്ടായിരുന്നില്ല.
തൊണ്ണൂറു ശതമാനം പണി തീർത്ത പദ്ധതികളുടെ പൂകർത്തീകരണത്തിനായി ഒന്നും ചെയ്തില്ല എന്ന്
അദ്ദേഹം പറഞ്ഞു.

ജില്ലാ കളക്ടർ അദ്ധ്യക്ഷനായി എല്ലാ മാസവും വിളിച്ചു ചേർക്കുന്ന വകുപ്പുമേധാവികൾ അടങ്ങുന്ന ജില്ലാ വികസന സമിതിയിൽ ഒരിക്കൽ പോലും പങ്കെടുക്കാതെ പദ്ധതികളുടെ തടസ്സം ചൂണ്ടിക്കാണിച്ച് പരിഹരിക്കുവാൻ ശ്രമിക്കാതെയാണ് ഭരണത്തിൽ പിടിയുള്ളവർ മുടക്കുന്നു എന്ന് പരാതി പറഞ്ഞ് നടക്കുന്നത്.

ഓരോ ബജറ്റിലും നിരവധിയായി പദ്ധതികൾ അനുവദിക്കുന്നു. തുക വകയിരുത്തുന്നു. ഒന്നിനു പോലും ഭരണാനുമതിയോ, വിശദമായ എസ്റ്റിമേറ്റേ തയ്യാറാക്കാതെ സാങ്കേതികാനുമതി വാങ്ങാതെ ടെൻഡർ ചെയ്യിക്കുവാൻ തയ്യാറാവാതെ ആരെയെങ്കിലും കുറ്റം പറഞ്ഞ് നടന്നാൽ പദ്ധതി ഉണ്ടാവുമോ? ഉണ്ടാവണമെങ്കിൽ കഠിന പരിശ്രമം വേണം.
അങ്ങനെ വർഷങ്ങളുടെ നിരന്തരമായ കഠിന പരിശ്ര മത്താൽ ഉണ്ടായതാണ് വലവൂർ ഗ്രാമത്തിലെ ട്രിപ്പിൾ ഐ.ടി യും സയൻസ് സിറ്റിയും ഇല്ലിക്കൽ കല്ലും, ഇലവീഴാപൂഞ്ചിറയുമെല്ലാം.

ടിപ്പിൾ ഐ.ടിയെ മുഴുവൻ തേങ്ങ എന്ന് പരിഹസിച്ചവർ ഇന്ന് ക്യാൻസർ ചികിത്സാ കേന്ദ്രo സ്ഥാപിക്കുന്നതിനെതിരെ പ്രചാരണം നടത്തുകയാണ്. ട്രിപ്പിൾ ഐ.ടി യോട് അനുബന്ധിച്ച് ‘ഇൻഫോസിറ്റി ” കൂടി സ്ഥാപിക്കുകയാണ് ലക്ഷ്യം. അതിനുള്ള ഇടപെടലുകളാണ് നടത്തി വരുന്നത് ‘ ബജറ്റ് വിഹിതം ലഭിച്ചു കഴിഞ്ഞു. നടത്തുകയുമില്ല നടത്തിക്കുകയുമില്ല എന്ന നയമാണ് ചിലർ സ്വീകരിക്കുന്നത്.
മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പുനരാരംഭിക്കുവാൻ ഇടപെടൽ നടത്തിയിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

ഇലവീഴാപൂഞ്ചിറയും ഇല്ലിക്ക കല്ലും എല്ലാo വികസിപ്പിച്ചത് മാണിസാറിൻ്റെ കാലത്താണ് അതിനു ശേഷം അവിടെ ഒന്നും നടന്നിട്ടില്ല.
ഇലവീഴാപൂഞ്ചിറ നാടിന് സമർപ്പിക്കുന്ന ഫോട്ടോ ഉയർത്തി കാണിച്ചു കൊണ്ടാണ് ജോസ് കെ.മാണി ഇതു പറഞ്ഞത്.

റബ്ബർ ബോർഡ് വില വളരെ കുറച്ച് കാണിച്ചു കൊണ്ട് അഗർത്തല മാർക്കറ്റ് വില പ്രഖ്യപിക്കുന്നതിനാൽ വ്യവസായികൾ അവിടെ നിന്നും റബ്ബർ ശേഖരിക്കുന്നതിനാൽ കേരളമാർക്കറ്റ് ഉയരുന്നില്ല എന്ന് ജോസ്.കെ.മാണി ചൂണ്ടി കാട്ടി.കേന്ദ്ര സർക്കാർ കനിഞ്ഞാലേ റബ്ബർ മേഖലയെ ഉയർത്തുവാൻ കഴിയൂ. ഇറക്കുമതി ചുങ്കം വർദ്ധിപ്പിച്ചും ലഭിക്കുന്ന ചുങ്കം കർഷകർക്ക് കൂടി പങ്കുവച്ചും സഹായിക്കാമെന്ന് ഇരിക്കവെയാണ് കർഷകരെ ദ്രോഹിക്കുന്ന കേന്ദ്രനയമെന്ന് അദ്ദേഹം പറഞ്ഞു.
നെല്ല് ഉല്പാദനം വർദ്ധിപ്പിക്കുന്നതിനും സബ്സിഡി നൽകുന്നതിനും എതിരെ കേന്ദ്ര സർക്കാർ നിലപാട് സ്വീകരിച്ചിരിക്കുന്നു.

റബ്ബറിന് 250 രൂപതറ വില ഉയർത്തുന്നതിനായുള്ള ഇടപെടൽ തുടരും’
കേന്ദ്ര ബജറ്റിൽ എന്തെങ്കിലും തന്നോ?പ്രധാനമന്ത്രി വന്നിട്ട് എന്തെങ്കിലും തന്നോ?
ഒന്നും നടക്കില്ല എന്ന് അവർ തന്നെ പറയുന്നു.
ചുമതലപ്പെടുത്തപ്പെട്ടവരുടെ അലംഭാവത്തിനും അവഗണനയ്നയ്ക്കും എതിരെയുള്ള ജനകീയ ആവേശമാണ് പ്രതിരോധമാണ് ഇവിടെ എത്തിച്ചേർന്ന തടിച്ചുകൂടിയിരിക്കുന്ന പതിനായിരങ്ങൾ എന്ന് അദ്ദേഹം പറഞ്ഞു.

പാലായുടെ പുരോഗതിക്കായി സൗകര്യങ്ങൾക്കായി നിങ്ങളോടൊപ്പം ഞാനുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.യോഗത്തിൽ സംഘാടക സമിതി ചെയർമാൻ ലാലിച്ചൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു.എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു, ടി.ആർ.രഘുനാഥ്, വി.കെ.സന്തോഷ് കുമാർ, സി.കെ.ശരി ധരൻ ,ബാബു കെ.ജോർജ്, ടോബിൻ.കെ.അലക്സ്, സജേഷ് ശശി.ജോസ് ടോം, വി.ടി.തോമസ്, പി.കെ.ഷാജകുമാർ, ഔസേപ്പച്ചൻ തകിടിയേൽ, ഷാജി കടമല ,ബെന്നി മൈലാ ടൂർ, സാജൻ ആലക്കുളം ,തോമസ് കാപ്പൻ, പ്രശാന്ത് നന്ദകുമാർ, ബെന്നി തെരുവത്ത്, പെണ്ണമ്മ ജോസഫ്, നിമ്മി ടിങ്കിൾ രാജ്, ഷിബി മത്തായി, ഔസേപ്ച്ചൻ വാളിപ്ലാക്കൽ,
ജോസ്സു കുട്ടി പൂവേലി, തോമസ് കുട്ടി വരിക്കയിൽ, കെ.എസ്.രമേശ് ബാബു, ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തു വാൽ എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments