Monday, March 2, 2026
spot_imgspot_imgspot_img
HomeLatest Updatesപല്ല് തേക്കുന്നതിനിടെ ഇളകിയിരുന്ന പല്ല് അബദ്ധത്തിൽ വിഴുങ്ങി ; മുണ്ടക്കയം സ്വദേശിയായ പത്ത് വയസ്സുകാരന്റെ ശ്വാസകോശത്തിൽ...

പല്ല് തേക്കുന്നതിനിടെ ഇളകിയിരുന്ന പല്ല് അബദ്ധത്തിൽ വിഴുങ്ങി ; മുണ്ടക്കയം സ്വദേശിയായ പത്ത് വയസ്സുകാരന്റെ ശ്വാസകോശത്തിൽ കുടുങ്ങിയ പല്ല് പുറത്തെടുത്തു

കോട്ടയം : പല്ല് തേക്കുന്നതിനിടെ 10 വയസ്സുകാരൻ ഇളകിയിരുന്ന പല്ല് അബദ്ധത്തിൽ വിഴുങ്ങി. കോട്ടയം മുണ്ടക്കയം സ്വദേശിയായ സ്കൂൾ വിദ്യാർത്ഥിയുടെ പല്ലാണ് ബ്രഷ് ചെയ്യുമ്പോൾ അടർന്ന് പോയത്. ശ്വാസകോശത്തിൽ കുടുങ്ങിയിരുന്ന പല്ല് പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ബ്രോങ്കോസ്കോപ്പി വി​ദ​ഗ്ധ ചികിത്സയിലൂടെ പുറത്തെടുത്തു.കഴിഞ്ഞ ആഴ്ച്ച ആയിരുന്നു സംഭവം.

കുട്ടി പല്ല് വിഴു​ങ്ങിയിരുന്ന കാര്യം വീട്ടുകാരോട് പറഞ്ഞിരുന്നു. തുടർന്ന് മറ്റൊരു ആശുപത്രിയിൽ വീട്ടുകാർ കുട്ടിയെ കാണിച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ പല്ല് വയറിനുള്ളിലേക്ക് വിഴുങ്ങി പോയെന്നാണ് കരുതിയിരുന്നത്.

എന്നാൽ 2 ദിവസം കഴിഞ്ഞ് കുട്ടിക്ക് ചുമയും പനിയും അനുഭവപ്പെട്ടതിനെ തുടർന്നു വീണ്ടും പരിശോധന നടത്തി.

എക്സ്റേ എടുത്തു നടത്തിയ പരിശോധനയിൽ പല്ല് ശ്വാസകോശത്തിൽ കുടുങ്ങിയിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്നാണ് മാർ സ്ലീവാ മെഡിസിറ്റിയിൽ വി​ദ​ഗ്ധ ചികിത്സക്കായി എത്തിച്ചത്.

തുടർന്നാണ് ഫൈബ്രോപ്റ്റിക് ബ്രോങ്കോസ്കോപ്പി നടത്തി പല്ല് പുറത്തെടുത്തത്.

അനസ്തേഷ്യോളജി വിഭാ​ഗം കൺസൾട്ടന്റ് ഡോ.ജയിംസ് സിറിയക്കും ചികിത്സയുടെ ഭാ​ഗമായി. സുഖം പ്രാപിച്ച കുട്ടി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments