കാസർകോട് ഇൻഫ്ലുവൻസറിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആദൂർ സ്വദേശി ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ രേഷ്മ(24) ആണ് ജീവനൊടുക്കിയത്.
വാടക ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബ പ്രശ്നമാണ് ജീവനൊടുക്കാൻ കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ആദൂർ സ്വദേശിയാണെങ്കിലും ഇവർ താമസിക്കുന്നത് കാസർകോട് നഗരത്തോടടുത്തുള്ള സ്ഥലത്തെ വാടക ക്വാർട്ടേഴ്സിലാണ്. ഒരു മാസം മുമ്പാണ് ചിന്നു പാപ്പു വിവാഹമോചിതയായത്. നാല് വയസ്സുള്ള ഒരു ആൺകുട്ടിയുണ്ട്. പൊലീസ് വിശദ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)



