Monday, March 2, 2026
spot_imgspot_imgspot_img
HomeLatest Updatesപാലായുടെ വിദ്യാഭ്യാസ പാരമ്പര്യത്തിന് കവീക്കുന്ന് സ്കൂളിൻ്റെ പങ്ക് വിലമതിക്കാനാവില്ല: മാണി സി കാപ്പൻ

പാലായുടെ വിദ്യാഭ്യാസ പാരമ്പര്യത്തിന് കവീക്കുന്ന് സ്കൂളിൻ്റെ പങ്ക് വിലമതിക്കാനാവില്ല: മാണി സി കാപ്പൻ

പാലാ: പാലായുടെ വിദ്യാഭ്യാസ പാരമ്പര്യത്തിന് നൂറ്റാണ്ടു പിന്നിട്ട കവീക്കുന്ന് സ്കൂളിൻ്റെ പങ്ക് വിലമതിക്കാനാവാത്തതാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂൾ നൂറ്റി രണ്ടാമത് വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ. വിദ്യാഭ്യാസത്തിൻ്റെ മഹത്വം തിരിച്ചറിഞ്ഞ പഴയ തലമുറയുടെ ദീർഘവീക്ഷണമാണ് നൂറു വർഷം മുമ്പ് സ്കൂൾ സ്ഥാപനത്തിന് ഇടയാക്കിയതെന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി.

സ്കൂൾ മാനേജർ ഫാ ജോസഫ് വടകര അധ്യക്ഷത വഹിച്ചു. ബിഷപ്പ് മാർ ജോസഫ് മുകാല അനുഗ്രഹ പ്രഭാഷണം നടത്തി. സ്കൂൾ നിർമ്മിച്ച ‘കൈറ്റ്സ്’ എന്ന ഹൃസ്വ ചലചിത്രത്തിൻ്റെ പ്രകാശനവും സമ്മാനദാനവും പാലാ നഗരസഭാദ്ധ്യക്ഷ ദിയ ബിനു പുളിയ്ക്കക്കണ്ടം നിർവ്വഹിച്ചു. മുനിസിപ്പൽ കൗൺസിലന്മാരായ റിയ ചീരാംകുഴി, ജിജി ബൈജു കൊല്ലംപറമ്പിൽ, ടോണി തൈപ്പറമ്പിൽ, സിജി ടോണി, ബിജു വരിക്കയാനി, സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോസഫ്, ശാലിനി ജോയി, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, പി ടി എ പ്രസിഡൻ്റ് ടോണി ആൻ്റണി, ജോബിൻ ആർ തയ്യിൽ എന്നിവർ പ്രസംഗിച്ചു. തുടർന്നു കവീക്കുന്ന് സ്കൂൾ നിർമ്മിച്ച ‘കൈറ്റ്സ്‌’ എന്ന ഹൃസ്വ ചലചിത്രത്തിൻ്റെ പ്രദർശനവും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments