മരങ്ങാട്ട്പള്ളി : സഹോദയ സംസ്ഥാന കലോത്സവത്തിന് ലൈറ്റും സൗണ്ടും പന്തലും നൽകിയ വകയിൽ മൈക്ക് സെറ്റ് സ്ഥാപനത്തിന് പണം നൽകാത്തത്തിൽ പ്രതിഷേധിച്ച് ലൈറ്റ് ആൻ്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ സൂചന സമരം നടത്തി. മരങ്ങാട്ട് പിള്ളി
ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൻ്റെ മുന്നിലാണ് സമരം നടത്തിയത് സൂചന സമരം ലൈറ്റ് ആൻ്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ
ജില്ലാ പ്രസിഡൻ്റ് ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ നവംബർ 11/12/13/14/15 തീയതികളിൽ ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ വച്ച് നടന്ന സഹോദയ സംസ്ഥാന കലോത്സവത്തിന് ലൈറ്റും സൗണ്ടും പന്തലും നൽകിയ വകയിൽ ആർ. എച്ച് .എം സൗണ്ട് ലിബർട്ടി ഡെക്കറേഷൻ എന്നീ സ്ഥാപനങ്ങൾക്ക് നാൽപത് ലക്ഷം രൂപ നൽകാനുണ്ട് .പരിപാടി കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും കരാർ ഉറപ്പിച്ച തുക നൽകിയില്ല.പലപ്രാവശ്യം മാനേജ്മെൻ്റുമായി സംസാരിച്ചെങ്കിലും തുക നൽകിയില്ല. തുടർന്ന് ലൈറ്റ് ആൻ്റ് സൗണ്ട് അസോസിയേഷൻ വിഷയം ഏറ്റെടുത്തു. തുടക്കത്തിൽ സൂചന സമരവും തുടർന്ന് അനിശ്ചിതകാല സമരവും നടത്താനാണ് തീരുമാനം.
ആർ.എച്ച്.എം സൗണ്ട് സുഹൈൽ ലിബർട്ടി ഡെക്കറേഷൻ ജിമ്മി, കെ.എം കുഞ്ഞുമോൻ ,അജിതകുമാർ പി.എം. എച്ച് ഇക്ബാൽ, ജെയിംസ് രാമപുരം മനോജ് നാഗിൻ തുടങ്ങിയവർ സംസാരിച്ചു.
പടം:സഹോദയ സംസ്ഥാന കലോത്സവത്തിന് ലൈറ്റും സൗണ്ടും പന്തലും നൽകിയ വകയിൽ മൈക്ക് സെറ്റ് സ്ഥാപനത്തിന് പണം നൽകാത്തത്തിൽ പ്രതിഷേധിച്ച് ലൈറ്റ് ആൻ്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ നടത്തിയ
സൂചന സമരം



