Monday, March 2, 2026
spot_imgspot_imgspot_img
HomeLatest Updatesഎറണാകുളത്ത് യുവാവിന്റെ കാലിലൂടെ വാഹനം കയറിയിറങ്ങി, നിർത്താതെ പോയ വാഹനം സിസിടിവിയിലും തിരിച്ചറിഞ്ഞില്ല

എറണാകുളത്ത് യുവാവിന്റെ കാലിലൂടെ വാഹനം കയറിയിറങ്ങി, നിർത്താതെ പോയ വാഹനം സിസിടിവിയിലും തിരിച്ചറിഞ്ഞില്ല

കൊച്ചി: എറണാകുളം പറവൂർ ചക്കുമരശ്ശേരിയിൽ യുവാവിന്റെ കാലിൽ വാഹനം കയറി ഇറങ്ങി. രാഹുൽ എന്ന യുവാവിന്റെ കാലിലൂടെ ആണ് വാഹനം കയറിയിറങ്ങിയത്. അപകടമുണ്ടാക്കിയ വാഹനം നിർത്താതെ കടന്നു കളഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി 9.05നാണ് സംഭവം. യുവാവ് കാലിലൂടെ കാലിൽ ടയര്‍ കയറി റോഡിൽ വീഴുന്ന സമയത്ത് രണ്ട് വലിയ വാഹനങ്ങളാണ് ഇരുവശത്തേക്കും പോയിരുന്നത്. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഇടിച്ച വാഹനം ഏതാണെന്ന് കൃത്യമായി മനസിലാക്കാനായില്ല.

. ഓടികൂടിയ നാട്ടുകാരായ യുവാക്കളാണ് രാഹുലിനെ ആശുപത്രിയിൽ എത്തിച്ചത്. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ് യുവാവ്. പൊലീസ് അന്വേഷണം തുടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments