Wednesday, March 4, 2026
spot_imgspot_imgspot_img
HomeDistrict Newsവെരി റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേലിന് അരുവിത്തുറ കോളേജ് യാത്രയയപ്പ് നൽകി

വെരി റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേലിന് അരുവിത്തുറ കോളേജ് യാത്രയയപ്പ് നൽകി

അരുവിത്തുറ : അരുവിത്തുറ ഫൊറോനാ യിൽ നിന്നും സ്ഥലം മാറി പോകുന്ന വികാരി വെരി.റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേലിന് അരുവിത്തുറ കോളേജ്‌ യാത്രയപ്പ് നൽകി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.സിബി ജോസഫ് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. ഔപചാരികതകളുടെ മേലാപ്പുകൾ ധരിക്കാതെ ഹൃദയപൂർവ്വം അരുവിത്തുറ കൊളേജിനെ ചേർത്തുപിടിച്ച മനേജറായിരുന്നു വെരി .റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ എന്ന് അദ്ധേഹം പറഞ്ഞു.

ചടങ്ങിൽ അദ്ദേഹത്തിന് പൊന്നാടയും സ്നേഹോപഹാരങ്ങളും സമ്മാനിച്ചു. കോളേജ് ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, അദ്ധ്യാപക പ്രതിനിധി ബിനോയി.സി. ജോർജ്, കോളെജ് സൂപ്രണ്ട് ജോബി അലക്സ്സ്, ഐ.ക്യു.എ. സി കോഡിനേറ്റർ എന്നിവർ സംസാരിച്ചു.
ആശംസകൾക്ക് വെരി റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ. മറുപടി നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments