Monday, March 2, 2026
spot_imgspot_imgspot_img
HomeLatest Updatesഎലിക്കു വിഷംവയ്ക്കുന്നതിനിടെ അബദ്ധത്തില്‍ തെറിച്ച് ഗ്ലാസില്‍ വീണു; ഇതേ ഗ്ലാസില്‍ വെള്ളം കുടിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

എലിക്കു വിഷംവയ്ക്കുന്നതിനിടെ അബദ്ധത്തില്‍ തെറിച്ച് ഗ്ലാസില്‍ വീണു; ഇതേ ഗ്ലാസില്‍ വെള്ളം കുടിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാസർഗോഡ്: എലിക്കു വിഷം വയ്ക്കുന്നതിനിടെ അബദ്ധത്തിൽ വിഷം കലർന്ന വെള്ളം കുടിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോളിച്ചാൽ മൊട്ടയംകൊച്ചി സ്വദേശി ബി.പി. ശോഭന (53) ആണ് മരിച്ചത്.

എലിവിഷം വയ്ക്കുന്നതിനിടെ അബദ്ധത്തിൽ വിഷം തെറിച്ച് അടുത്തുണ്ടായിരുന്ന ഗ്ലാസിൽ വീഴുകയായിരുന്നു. എന്നാൽ ഇതറിയാതെ ശോഭന ഇതേ ഗ്ലാസിലെ വെള്ളം കുടിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ശോഭനയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ഉടൻ തന്നെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

സജീവനാണ് ശോഭനയുടെ ഭർത്താവ്. മക്കൾ: സനീഷ്, സചിത്ര. മരുമക്കൾ: ശാന്തി, സനീഷ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments