വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്ക വിജയം വരിച്ചെന്നും ഇറാന്റെ സൈനിക ശേഷി തങ്ങൾ തകർത്തെന്നും അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയാണ് ലോകത്തെ കരുത്തുറ്റ സൈന്യം എന്ന് തെളിഞ്ഞുവെന്ന് ട്രംപ് അവകാശപ്പെട്ടു.
ഇറാന്‍റെ പല സംവിധാനങ്ങളും തരിപ്പണമായി. ആണവ കേന്ദ്രങ്ങൾ തകർത്തു. ഇനാന്‍ ഇനി ഏത് നീക്കം നടത്തിയലും അമേരിക്ക അറിയുമെന്നും അത് തകർക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാൻ ഇനി മിഡിൽ ഈസ്റ്റിന് ഭീഷണി അല്ല. ഇറാന്റെ ഭീഷണി ഒഴിഞ്ഞെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.



