കൊച്ചി : ഇതര സംസ്ഥാനക്കാരായ സ്ത്രീകളെ വിവസ്ത്രരാക്കി സ്വർണ്ണവും പണവും കവർന്നു. കൊച്ചിയിൽ പാലാരിവട്ടത്താണ് വൻ കവർച്ച നടന്നത്.
മൂന്ന് സ്ത്രീകൾ അടക്കം ഏഴ് പേരാണ് പാലാരിവട്ടം സംസ്കാര ജംഗ്ഷൻ സമീപമുള്ള വാടകവീട്ടിൽ താമസിച്ചിരുന്നത്. നഗരത്തിലെ ഹോട്ടലുകളിൽ ജോലി ചെയ്തു ജീവിക്കുന്നവർ ആയിരുന്നു ഇവർ. ബംഗാൾ ,അസം സ്വദേശികളാണ്. മാരക ആയുധങ്ങളുമായി അഞ്ചംഗ സംഘമാണ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തത്. സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും പണവും ഉൾപ്പെടെ 6. 5 ലക്ഷം രൂപയുടെ നഷ്ടമാണ് ഇവർക്ക് ഉണ്ടായത്. ഇവരുടെ തിരിച്ചറിയൽ കാർഡ് എടിഎം കാർഡ് മൊബൈൽ ഫോണുകൾ പണങ്ങൾ എന്നിവയെല്ലാം കവർ ചെയ്തു. കൂടാതെ സ്ത്രീകളെ വിവസ്ത്രരരാക്കുകയും ചെയ്തു. സ്ത്രീകൾ അറിഞ്ഞ് അറിയാവുന്ന അടിച്ചിട്ടുണ്ടോ എന്നറിയാനാണ് വസ്ത്രം കഴിപ്പിച്ചതെന്ന് പോലീസ് പറയുന്നു. കവർച്ചാ സംഘത്തിൽ രണ്ടുപേർ ഒഴികെ ബാക്കിയുള്ളവർ മലയാളികൾ ആണെന്ന് പറയുന്നു.



