Saturday, May 23, 2026
spot_imgspot_imgspot_img
HomeHomeവമ്പൻ മുന്നേറ്റം : യുഡിഎഫ് കുതിപ്പിന് കരുത്ത് പകർന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗവും :....

വമ്പൻ മുന്നേറ്റം : യുഡിഎഫ് കുതിപ്പിന് കരുത്ത് പകർന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗവും :. മത്സരിച്ച എട്ടിൽ ഏഴ് മണ്ഡലങ്ങളിലും ജോസഫ് വിഭാഗം സ്ഥാനാർഥികൾക്ക് ലീഡ്

കോട്ടയം: തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫ് തരംഗമാണ്. ഇതിനിടെ യുഡിഎഫ് കുതിപ്പിന് കരുത്ത് പകർന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗവും. മത്സരിച്ച എട്ടിൽ ഏഴ് മണ്ഡലങ്ങളിലും ജോസഫ് വിഭാഗം സ്ഥാനാർഥികൾക്ക് ലീഡ്.
ഇരിഞ്ഞാലക്കുട, കോതമംഗലം, തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശേരി, കുട്ടനാട്, തിരുവല്ല സീറ്റുകളിലാണ് ജോസഫ് വിഭാഗം സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നത്. ഇരിഞ്ഞാലക്കുട, കടുത്തുരുത്തി, ചങ്ങാനാശേരി, തൊടുപുഴ മണ്ഡലങ്ങളിൽ വിജയം ഉറപ്പിച്ച മട്ടിലാണ് മുന്നേറ്റം.

ഇരിഞ്ഞാലക്കുടയിൽ ജോസഫ് വിഭാഗത്തിന് വേണ്ടി മത്സരിച്ച മുതിർന്ന നേതാവ് അഡ്വ. തോമസ് ഉണ്ണിയാടൻ, സിപിഎം സ്ഥാനാർഥിയും മന്ത്രിയുമായ ഡോ. ആർ ബിന്ദുവിനെ രണ്ടായിരത്തിലധികം വോട്ടുകൾക്കാണ് പിന്നിലാക്കിയിരിക്കുന്നത്.

അതേസമയം കേരള കോൺഗ്രസിൻ്റെ തട്ടകമായ കടുത്തുരുത്തിയിൽ സിറ്റിങ് എംഎൽഎയായ അഡ്വ. മോൻസ് ജോസഫിൻ്റെ ലീഡ് 15000 കടന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments