കൊച്ചി: എളമക്കരയിൽ ഭവൻസ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ദീക്ഷിത അപകടത്തിൽപ്പെട്ട സംഭവത്തിൽ ദുരൂഹത നീങ്ങി. സൈക്കിളിൽ വീട്ടിലേക്ക് പോയ വിദ്യാർഥിനിയെ ഇടിച്ചത് ദൃശ്യങ്ങളിൽ ഉള്ള കാർ അല്ലന്ന് പൊലീസ് വ്യക്തമാക്കുന്നു. അപകടം ഉണ്ടാക്കിയത് വഴിയരികിൽ പാർക്ക് ചെയ്ത ഈക്കോ കാർ എന്നാണ് വിശദീകരണം. ഈക്കോ കാറിനകത്തുണ്ടായിരുന്ന സുഭാഷ് നഗർ സ്വദേശി രാജി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
റോഡരികിൽ നിർത്തിയിട്ട ഈക്കോ വാനിന്റെ വാതിൽ അശ്രദ്ധമായി തുറന്നതാണ് അപകടത്തിന് കാരണമായതെന്നാണ് വ്യക്തമാകുന്നത്. പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അപകടത്തിനു പിന്നിലെ യഥാർത്ഥ വസ്തുത തിരിച്ചറിഞ്ഞത്.
വാഹനത്തിന്റെ ഡോർ തുറന്നപ്പോൾ സൈക്കിളിൽ തട്ടുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന രാജിയാണ് രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയതും.



