Monday, March 2, 2026
spot_imgspot_imgspot_img
HomeDistrict NewsErnakulamഅങ്ങ് ഗൾഫിൽ മാത്രമല്ല ഇങ്ങു കേരളത്തിലും കായ്ക്കും : എറണാകുളത്ത് വീട്ടുമുറ്റത്തു കായ്ച്ചു നിൽക്കുന്ന ഈന്തപ്പന...

അങ്ങ് ഗൾഫിൽ മാത്രമല്ല ഇങ്ങു കേരളത്തിലും കായ്ക്കും : എറണാകുളത്ത് വീട്ടുമുറ്റത്തു കായ്ച്ചു നിൽക്കുന്ന ഈന്തപ്പന കൗതുകമാകുന്നു : കണ്ടും കേട്ടും കാണാൻ എത്തുന്നത് നിരവധി പേർ

പെരുമ്പാവൂർ : ഗൾഫ് രാജ്യങ്ങളിൽ മാത്രം കണ്ടു വന്നിരുന്ന ഈന്തപ്പന ഇപ്പോൾ നമ്മുടെ നാട്ടിലും. അതും നിറച്ചു കായ്കളോടെ. വല്ലം റയോൺപുരം പേരേപറമ്പിൽ നിയാസിന്റെ വീട്ടുമുറ്റത്താണ് ഈന്തപ്പന കായ്ച്ചു നിറഞ്ഞു നിൽക്കുന്നത്.

6 ഈന്തപ്പന തൈകൾ 5 വർഷം മുൻപ് മണ്ണുത്തിയിൽ നിന്ന് വാങ്ങി വീട്ടുമുറ്റത്ത് അലങ്കാരത്തിനായി നട്ടതാണ് നിയാസ്. ഇപ്പോൾ അതിൽ ഒരു മരമാണ് കായ്ച്ചു തുടങ്ങിയത്. മരത്തിൽ ധാരാളം പഴങ്ങളുണ്ട്. ഇത് കണ്ടും കേട്ടും നിരവധിപേരാണ് കാണാനായി എത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments