Friday, October 23, 2026
spot_imgspot_imgspot_img
HomeLatest Updatesകൊച്ചിയിൽ പൊലീസിന്റെ ഓപ്പറേഷൻ ഗ്രിപ്പ്; 125 പേരെ പരിശോധിച്ചു, 59 പേർക്കെതിരെ നടപടി

കൊച്ചിയിൽ പൊലീസിന്റെ ഓപ്പറേഷൻ ഗ്രിപ്പ്; 125 പേരെ പരിശോധിച്ചു, 59 പേർക്കെതിരെ നടപടി

കൊച്ചി: ഗുണ്ടാ പ്രവർത്തനങ്ങളും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനായി കൊച്ചി സിറ്റി പൊലീസിന്റെ പരിശോധന ശക്തമാക്കി. കേരള പൊലീസിന്റെ ‘ഓപ്പറേഷൻ ഗ്രിപ്പ്’ പദ്ധതിയുടെ ഭാഗമായി ഒക്ടോബർ 21ന് നടത്തിയ പരിശോധനയിൽ 125 പേരെ പരിശോധിച്ചതായി പൊലീസ് അറിയിച്ചു.

ഓപ്പറേഷൻ ഗ്രിപ്പ് പട്ടികയിലുള്ള 20 പേരെ പരിശോധിച്ചതിൽ ഏഴ് പേർക്കെതിരെ കരുതൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു. വിവിധ പൊലീസ് സ്റ്റേഷനുകളിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുമായ 85 പേരെ പരിശോധിച്ചതിൽ 52 പേർക്കെതിരെയും കരുതൽ അറസ്റ്റ് നടപടിയെടുത്തു.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നേതൃത്വത്തിലും ഡെപ്യൂട്ടി കമ്മീഷണർമാരായ അരുൺ കെ. പവിത്രൻ, മോഹിത് റാവത്ത് എന്നിവരുടെ മേൽനോട്ടത്തിലുമാണ് പരിശോധനകൾ നടത്തിയത്. സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർമാരും സ്റ്റേഷൻ ഹൗസ് ഓഫീസർമാരും പരിശോധനകൾക്ക് നേതൃത്വം നൽകി.

പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു. ഗുണ്ടാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് കമ്മീഷണറും വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments