Thursday, October 1, 2026
spot_imgspot_imgspot_img
HomeHomeആലപ്പുഴയിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ആക്രമിച്ചു; ഭർത്താവും മാതാപിതാക്കളും പോലീസ് കസ്റ്റഡിയിൽ

ആലപ്പുഴയിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ആക്രമിച്ചു; ഭർത്താവും മാതാപിതാക്കളും പോലീസ് കസ്റ്റഡിയിൽ

ഹരിപ്പാട് : സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിൽ യുവതിയെ ഭർത്താവും ഭർതൃ വീട്ടുകാരും ചേർന്ന് ആക്രമിച്ചു. ഇതിനെ തുടർന്ന് യുവതി കൊടുത്ത പരാതിയിൽ ഭർത്താവിനെയും മാതാപിതാക്കളെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. തൃക്കുന്നപ്പുഴ പാനൂർ താനുവേലിൽ നിതിൻ ((32), അച്ഛൻ മോഹനൻ (66), അമ്മ റീന (66) എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തത്.

സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിലും സൗന്ദര്യത്തിന്റെ പേരിലും യുവതിയെ പലപ്പോഴായി നിതിനും വീട്ടുകാരും ചേർന്ന് ആക്രമിച്ചിരുന്നു. ആറു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞമാസം യുവതിയെയും അഞ്ചു വയസ്സുള്ള പെൺകുഞ്ഞിനെയും ഇവർ ആക്രമിക്കുന്നതിന്റെ ദൃശ്യം അയൽക്കാർ ഫോണിൽ പകർത്തിയിരുന്നു. ഇതിനെ തുടർന്ന് യുവതി വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. യുവതിയുടെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്. ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ നിതിന് മാതാപിതാക്കളെയും ജാമ്യത്തിൽ വിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments