കോഴിക്കോട് : കോഴിക്കോട് കക്കാട്ടിൽ ഓടിക്കൊണ്ടിരുന്ന ആക്രി ലോറിക്ക് തീപിടിച്ചു. ഇന്ന് പുലർച്ചെ കക്കാട്ടി ടൗണിന് അടുത്ത് വച്ചായിരുന്നു അപകടം നടന്നത്. കൈവേലിയിൽ നിന്ന് ഒറ്റപ്പാലത്തേക്ക് ആക്രി സാധനങ്ങളുമായി പോവുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്.
ആക്രി ലോറി കക്കാട്ട് ടൗണിലേക്ക് പ്രവേശിക്കുന്ന സമയത്ത് ഇലക്ട്രിക് ലൈനിൽ തട്ടിയാണ് ആക്രി സാധനങ്ങൾക്ക് തീപിടിച്ചത്. അപകടം തിരിച്ചറിഞ്ഞ ഡ്രൈവർ വാഹനം നിർത്തിയിട്ട് ലോറിയിൽ നിന്ന് ഇറങ്ങി. തുടർന്ന് വാഹനത്തിൻറെ എയർ ടാങ്ക് പൊട്ടി. ഇതിനെ തുടർന്ന് വാഹനം നിരങ്ങി നീങ്ങിയത് പ്രദേശത്താകെ പരിഭ്രാന്തി പരത്തി. ലോറിയിൽ നിന്ന് പൊട്ടിത്തെറിച്ച് വസ്തു റോഡിൽ വീണ് പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് തീ പിടിച്ചു.
തീ പിടിച്ചതിനെ തുടർന്ന് ലോറി പൂർണ്ണമായും കത്തി നശിച്ചു. നാദാപുരം അഗ്നി രക്ഷാ സേന സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ലൈജു ഐസക്കിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നി രക്ഷാസേനയാണ് തീ അണച്ചത്. 2 യൂണിറ്റ് സേന 30 മിനിറ്റു കൊണ്ട് തീ പൂർണ്ണമായും അണച്ചു.



