Saturday, September 19, 2026
spot_imgspot_imgspot_img
HomeDistrict Newsശബരിമല തീർത്ഥാടകരുടെ വാഹനമിടിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ അടക്കം 6 പേർക്ക് പരിക്ക്

ശബരിമല തീർത്ഥാടകരുടെ വാഹനമിടിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ അടക്കം 6 പേർക്ക് പരിക്ക്

കോരുത്തോട് : തീർത്ഥാടന വാഹനം നിയന്ത്രണം വിട്ട് ഇടിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ അടക്കം ആറ് പേർക്ക് പരിക്ക്. മുണ്ടക്കയം-കോരുത്തോട് റൂട്ടിൽ വണ്ടംപതാൽ റൂട്ടിൽ തേക്കിൻ കൂപ്പിന് സമീപമാണ് അപകടം ഉണ്ടായത്. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് പി രാജു, യൂണിയൻ സെക്രട്ടറി ബാബു ഇഡിയാലിക്കുഴി എന്നിവർ സഞ്ചരിച്ച ബോലേറ ജീപ്പിലാണ് തീർത്ഥാടകരുടെ വാഹനം വന്നടിച്ചത്. തീർത്ഥാടകരായ നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ കർണാടക സ്വദേശികളാണ് . ഉടൻതന്നെ ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.ഇരുവാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ വന്നിട്ടുണ്ട്. അപകടത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments