Sunday, September 20, 2026
spot_imgspot_imgspot_img
HomeFood & Travelകാട്ടിലെ കൊമ്പനെ നാട്ടിലെ പ്രിയപ്പെട്ടവനാക്കി മാറ്റുന്ന കോന്നി ആനക്കൂടിൻ്റെ കാഴ്ചകളിലേക്ക്

കാട്ടിലെ കൊമ്പനെ നാട്ടിലെ പ്രിയപ്പെട്ടവനാക്കി മാറ്റുന്ന കോന്നി ആനക്കൂടിൻ്റെ കാഴ്ചകളിലേക്ക്

കേരളത്തിലെ പ്രധാനപ്പെട്ട ആനത്താവളങ്ങളിൽ ഒന്നാണ് കോന്നി ആനക്കൂട്. പത്തനംതിട്ട ജില്ലയിലെ പ്രധാന ടൗൺ ആയ കോന്നിയിലാണ് ഈ ആനക്കോട് സ്ഥിതിചെയ്യുന്നത്. കേരളത്തിലെ പ്രധാന ആന പരിശീലന കേന്ദ്രങ്ങളിൽ ഒന്നാണിത്.

കമ്പളം എന്ന തടിയിൽ നിർമ്മിച്ചതാണ് കോന്നിയിലെ ഈ ആനക്കൂട്. മൂന്നോ നാലോ ആനകളെ ഉൾക്കൊള്ളാവുന്ന വിപുലമായ സൗകര്യത്തോടു കൂടിയതാണ് ഈ മരക്കൂട്. ഒരുകാലത്ത് വാരിക്കുഴിയിൽ വീണ ആനകളെയാണ് ഇവിടെ കൊണ്ടുവന്നിരുന്നത്. എന്നാൽ ഇപ്പോൾ അത് നിർത്തി. കാട്ടിൽ കൂട്ടം തെറ്റി ഉപേക്ഷിച്ചതോ കാട്ടിൽ നിന്ന് വനപാലക രക്ഷിച്ചത് ആയ ആനക്കുട്ടികളെയാണ് ഇവിടെ പരിപാലിക്കുന്നത്. രൂപത്തിലും വലിപ്പത്തിലും വ്യത്യസ്തമായ വിവിധ ആനകളെ ഇവിടെ കാണാം. ആനകളെ കാണാൻ വരുന്നവർക്ക് ഒരു ആന മ്യൂസിയവും എലിഫൻറ് ഗ്യാലറിയും ഫോറസ്റ്റ് ഇവിടെ ഒരുക്കിയിട്ടുണ്ട്. ആനകളെ കുറിച്ചുള്ള അറിവുകൾ മനസ്സിലാക്കി തരുന്നതാണ് മ്യൂസിയം. കയറി ചെല്ലുമ്പോൾ തന്നെ വലിയൊരു കൊമ്പനാനയുടെ അസ്ഥികൂടം കാണാം. അകത്തോട്ട് ചെല്ലുമ്പോൾ ആനയുടെ വിവിധ ഭാഗങ്ങളായ മുട്ടുചരട്ട പല്ല് തലയോട്ടി കീഴ്ത്താടി തുടങ്ങിയവ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ ആനകളെക്കുറിച്ചുള്ള നിരവധി ചിത്രങ്ങളും ശില്പങ്ങളും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. മനുഷ്യനും ആനയും തമ്മിലുള്ള പോരാട്ടം ആനയുടെ ഉത്പത്തി ഭക്ഷണശീലങ്ങൾ തുടങ്ങിയവയാണ് അതിൽ പ്രധാനപ്പെട്ടത്. കൂടാതെ ആനയെ മെരുക്കാനുള്ള ആയുധങ്ങളായ തോട്ടിൽ തോൽ ചങ്ങല ആനക്കരണ്ടി തുടങ്ങിയ സാധനങ്ങളും ഇവിടെ പ്രദർശനത്തിന് വെച്ചിരിക്കുന്നു. ആനയെ കുറിച്ചും മനസ്സിലാക്കി തരുന്ന ഒരു ഓഡിയോ വിവരണവും വിവിധ പക്ഷികളുടെ മൃഗങ്ങളുടെയും ശബ്ദങ്ങളും ഇവിടെ വരുന്ന സന്ദർശകരെ കേൾപ്പിക്കും.

ഇവിടുത്തെ മറ്റൊരു പ്രത്യേകത എന്ന് പറയുന്നത് എലിഫൻറ് ഗാലറിയാണ്. ആനകളെക്കുറിച്ച് അറിവ് തരുന്ന ഈ ഗാലറി വളരെ ആകർഷകമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. അത്തരത്തിലുള്ള ഒരു കാഴ്ചയാണ് ഇതിൻറെ മുറ്റത്ത് സ്ഥാപിച്ചിരിക്കുന്ന ബബലു എന്ന ആന ശില്പം. ഗാലറിക്കുള്ളിൽ വളരെ ആകർഷകമായാണ് ആന ശില്പങ്ങൾ ഒരുക്കിയിരിക്കുന്നത്. ആനമുഖ്യം താരമായി വരുന്ന സിനിമകളും പുസ്തകങ്ങളും ചുവരിൽ കാണാം.

കുട്ടികളുടെ പാർക്കും കഫെകളും ഈ മ്യൂസിയത്തിന് അടുത്തായി തന്നെ ഒരുക്കിയിട്ടുണ്ട്. സമീപത്തായി നക്ഷത്ര വനവും കാണാം. 9 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ ആനത്താവളത്തിൽ അപൂർവമായി കാണുന്ന വൃക്ഷങ്ങളും ഉണ്ട്. പത്തനംതിട്ട പുനലൂർ റൂട്ടിലാണ് കോന്നി. ഏകദേശം 12 കിലോമീറ്റർ ദൂരമുണ്ട്. കോന്നിയിലെ ആനക്കൂട് എപ്പോഴും സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments