കണ്ണൂർ : കണ്ണൂർ തലശ്ശേരിയിൽ നിന്ന് നാലു പെൺകുട്ടികളെ കാണാതായി. ഇന്ന് പുലർച്ചയായിരുന്നു സംഭവം നടന്നത്. ഗവൺമെൻറ് ചിൽഡ്രൻസ് ഹോമിലെ കുട്ടികളെയാണ് കാണാതായത്.പെൺകുട്ടികളെ കാണാതായി തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിക്കുന്നുണ്ട്. പെൺകുട്ടികൾ പുറത്തുപോയത് 12. 30നും ഒന്നിനും ഇടയിലാണ് എന്ന് വ്യക്തമായി. പോലീസ് അന്വേഷണം ഉർജിതമാക്കിയിട്ടുണ്ട്. പെൺകുട്ടികളെ പോലീസ് കണ്ടെത്തിയിട്ടുണ്ട് എന്നാണ് സൂചന ലഭിക്കുന്നത്. ഇതിൽ ഒരാൾ നേരത്തെ തന്നെ പുറത്തു പോയിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇവരെ ഉടൻ കണ്ടെത്തുമെന്ന് പോലീസ് പറഞ്ഞു.



